Total Pageviews

Sunday, May 9, 2010

ഒറ്റക്കിരിക്കുമ്പോള്‍

Started writing in malayalam when i first learnt to write malayalam ... For almost until college it was all in malayalam that i used to write.. And then one day i found my comfort with English .
Not sure if i can still write as good as what i used to write in malayalam before .. Attempts to preserve the malayalam writings ... Lets see :)


ഇനിയും എഴുതുവാന്‍ അക്ഷരങ്ങള്‍ ഇല്ലെനിക്ക്
അല അടിക്കും ചിന്തകള്‍ മാത്രം ബാക്കിയായ്
എഴുതിവയ്ക്കുവാനാകാതെ ഉള്ളില്‍ അലയും
ലിപികളില്‍ മറയുന്നു ഓര്‍മകള്‍ സമുദ്രമായ്‌
എന്നോ പൂഴിയില്‍ ഉപേക്ഷിച്ചോരെന്‍ കാലടികള്‍
തിരകളില്‍ പിടഞ്ഞു അകലുന്ന പോല്‍
ഒടുവില്‍ ശൂന്യമാം തീരങ്ങളില്‍ തനിയെ
വിദൂരതയില്‍ കണ്‍ നട്ടിരുന്നവ ഓര്‍ക്കുന്നപോല്‍

കണ്ണടച്ചാല്‍ കേള്‍ക്കാം എനിക്കിന്നും ആ കടലിന്റെ ഹൃത്തുടിപ്പുകള്‍
അകലങ്ങള്‍ക്ക് അതീതമായ് ഒഴുകി എത്തുന്നൊരു
വേരുകള്‍തന്‍ ദാഹ രോദനങ്ങളായ് .
ഇനിയും തിരിച്ചെത്തുവാനാകാതൊരു പൂമുഖപടികളില്‍
ചിതറികിടക്കുന്ന ഓര്‍മ്മകള്‍ ഉറക്കെ കരയുന്ന പോല്‍
അവിടെ ദശാബ്ധങ്ങളായ് ചുവരില്‍ ഞാന്‍ കണ്ട ചിത്രങ്ങള്‍ ഒക്കെയും
താഴെ വീണുടഞ്ഞു എന്നെ വിളിക്കുന്ന പോല്‍
ഒരു മിഴി നീര്‍ കണമായ്‌ അവയെന്‍ മുന്നില്‍ തെളിഞ്ഞു മറയുന്ന പോല്‍

നിശബ്ദമാം രാത്രികള്‍ ഓര്‍ത്തെടുക്കുന്നു ഇന്നും
അന്ന് എന്നോ കേട്ട് പരിചിതമാം താരാട്ടുകള്‍
കാലുകള്‍ പിന്‍ തുടരുന്നു ഞാന്‍ ഓടികളിച്ച-
അകത്തളങ്ങളില്‍ വീണുടഞ്ഞ ചിരി മണികള്‍ തേടി .
ഒരു മന്ദഹാസമായ് തിരിച്ചെത്തും കുസൃതികള്‍ ഉറങ്ങുന്ന
മണ്ണിന്‍റെ ഹൃത്ധ്വനികള്‍ മുഴങ്ങുന്നു ചുറ്റും
ഞാന്‍ അറിയുന്നു അവ എന്‍ ഉള്ളില്‍ എന്നും
എന്റെ നാഡിയില്‍ തുടിക്കും ജീവ സ്പന്ദമായ്

യാത്രയില്‍ എങ്കിലും നഷ്ടമായ് സഹയാത്രികര്‍ പലര്‍
നെറുകയില്‍ തൊട്ട് അനുഗ്രഹിച്ചവര്‍ കടന്നു പൊയ്
ഉള്ളില്‍ ഒരു തേങ്ങലായ് നോവുകള്‍ കുറുകവേ
എങ്കിലും തെളിയുന്നു മുന്നിലെന്‍ വീഥികള്‍
എരിഞ്ഞമര്‍ന്നു സ്ഫുരിക്കും നോവുകള്‍ തെളിക്കുന്നു
വെളിച്ചമായ് തത്വമായ് ഇന്നെന്‍ പാതകള്‍
അമൂല്യമാണെനിക്കീ നോവുകള്‍ ഒക്കെയും
മറവിക്ക് നല്‍കാതെ ഞാന്‍ തെളിച്ചു വയ്ക്കുന്നൊരു നെയ്‌വിളക്കെന്നപോള്‍

ഇനിയും എഴുതുവാന്‍ അക്ഷരങ്ങള്‍ ഇല്ലെനിക്ക്
അല അടിക്കും ചിന്തകള്‍ മാത്രം ബാക്കിയായ്‌
ഭാഷക്ക് അതീതമായ് ഉണരും സത്യങ്ങള്‍ ഒക്കെയും
അലിഖിതമാം കാവ്യങ്ങളായ് ഉള്ളില്‍ പൊഴിയവെ
നഷ്ടങ്ങള്‍ വെറും ഗാഥകള്‍ മാത്രമായി താളുകളില്‍
മാട്ടിവക്കുന്നു ഞാന്‍ നഷ്ടമാകാതിരിക്കുവാന്‍ ഓര്‍മ്മകള്‍
എത്തി പിടിക്കുവാന്‍ തോറ്റൊന്നു അറിയുവാന്‍
ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എനിക്ക് എപ്പഴും ...

1 comments:

മാറുന്ന മലയാളി said...

ഒറ്റയ്ക്കിരുന്നാല്‍ ഇത്രമാത്രം പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതിയില്ല........:)